കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്‍

KNEF

പത്രവ്യവസായ മേഖലയിലെ ഇതരജീവനക്കാരെ പൂർണമായും അവഗണിക്കുന്ന ഒരു കാലത്ത് . ശമ്പളത്തോത്, ലീവ്, ഗ്രാറ്റ്വിറ്റി മുതലായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ അനുവർത്തിക്കേണ്ട കാര്യങ്ങൾ ആവിഷ്ക്കരിക്കുന്നതിന് കേരളത്തിൽ ഒരു ശക്തമായ കമ്മിറ്റി ആവശ്യമായിരുന്നു … നമ്മുടെ ലക്ഷ്യം പത്രജീവനക്കാരെ ഏകീകരിക്കുകയെന്നതാവണം. ജേർണലിസ്റ്റുകളല്ലാത്ത എല്ലാ പത്രജീവനക്കാരെയും ഉൾപ്പെടുത്തി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത ഒരു സംഘടന രൂപീകരിക്കേണ്ടതുണ്ട്.’’
പത്രജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സർക്കാരിെൻ്റ കടുത്ത അവഗണനയ്ക്കുമെതിരെയും സംസ്ഥാന സംഘടനയുണ്ടാക്കിയെടുക്കുന്നതിനുള്ള പ്രവർത്തനത്തിെൻ്റ ഭാഗമായി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ശ്രീ. എസ് അനന്തകൃഷ്ണൻ ചെയ്ത പ്രസംഗത്തിെൻ്റ പ്രസക്തഭാഗമാണിത്. കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷെൻ്റ ജനനം കുറിച്ചത് ഈ യോഗത്തിലാണ്.
നോൺ ജേർണലിസ്റ്റുകളുടെ സംസ്ഥാന സംഘടന ശില്പി എന്ന് ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമെങ്കിൽ അത് എസ് അനന്തകൃഷ്ണനാണ്. കേരളത്തിലെ മാത്രമല്ല, ദേശീയതലത്തിൽതന്നെ പത്രജീവനക്കാരുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി തെൻ്റ ജീവിതത്തിെൻ്റ വലിയൊരു ഭാഗം അദ്ദേഹം ചെലവഴിക്കുകയുണ്ടായി. പത്രസ്ഥാപനത്തിലെ വലിയൊരു വിഭാഗം ജീവനക്കാർക്ക് വേജ് ബോർഡ് ആനുകൂല്യം നിഷേധിച്ചതിനെതിരെയുള്ള പത്രജീവനക്കാർ നടത്തിയ പോരാട്ടത്തിെൻ്റ ഭാഗമായാണ് ഡൽഹിയിൽ ഓൾ ഇന്ത്യാ ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ രൂപം കൊള്ളുന്നത്. കേരളത്തിലും പത്രജീവനക്കാരെ ഏകോപിപ്പിച്ച് ഒരു സംസ്ഥാന സംഘടന രൂപീകരിക്കുവാൻ കെ.എൽ. കപൂർ ചുമതലപ്പെടുത്തിയത് അനന്തകൃഷ്ണെൻ്റ അഭ്യർഥതനയനുസരിച്ചാണ്. 1964 ജനുവരി 27ന് എറണാകുളം മദ്രാസ് കഫെയിൽ ചേർന്ന കേരള നോൺ ജേർണലിസ്റ്റ് പ്രതിനിധികളുടെ യോഗം ചേരുന്നത്. കേരളത്തിലെ നല്ലൊരു ശതമാനം വരുന്ന പത്രജീവനക്കാരുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്ന ഒരു സംഘമാണ് അന്നവിടെ കൂടിച്ചേർന്നത്.

മാതൃഭൂമി എംപ്ലോയീസ് യൂണിയെൻ്റ പ്രസിഡൻ്റ് (പിൽക്കാലത്ത് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്) എ. മാധവനായിരുന്നു യോഗാധ്യക്ഷൻ.
യോഗത്തിൽ ഇവർക്കുപുറമെ കെ ജെ മാത്യു, സി.ഒ. ജോസഫ് (ദീപിക, കോട്ടയം), കെ. ജോർജ്പോൾ, സി. ഒ ജോസഫ് കെ. ജോർജ് പോൾ (കേരള ഭൂഷണം, കോട്ടയം), ഇ.ടി. തോമസ്, വി. തോമസ് ബെഞ്ചമിൻ (മലയാളമനോരമ, കോട്ടയം), കെ.സി. സെബാസ്റ്റ്യൻ (കേരള ധ്വനി, കോട്ടയം), ഒ വി. ദാമോദരൻ, പി. ബാലൻനായർ, കെ.എം. അച്യുതൻ (ശ്രീകൃഷ്ണ പ്രസ് ആൻഡ് എക്സ്പ്രസ് വർക്കേഴ്സ് യൂണിയൻ, തൃശൂർ), കെ.ഇ. ജോർജ് (കേരള േക്രാണിക്കിൾ, തൃശ്ശൂർ), പി എ. മൂസക്കോയ, പി. മാധവൻ (ചന്ദ്രിക, കോഴിക്കോട്), എം.കെ. ഗംഗാധരൻ, സി. ഗംഗാധരൻ നായർ (ദേശാഭിമാനി, കോഴിക്കോട്), കെ. ചന്ദ്രൻ, പി. വി. ശിവരാമൻ (മാതൃഭൂമി, കോഴിക്കോട്), കെ. ശിവശങ്കരൻ, കെ.വി. ജോൺ, കെ. ചന്ദ്രശേഖരക്കുറുപ്പ് (മാതൃഭൂമി, എറണാകുളം), കെ.പി. ആൻ്റണി (നവജീവൻ, തൃശൂർ) എന്നിവരും പങ്കെടുത്തു.
സ്ഥിരമായ ഒരു കമ്മിറ്റിയുണ്ടാവുന്നതിന് മുമ്പായി എല്ലാ ജീവനക്കാരെയും ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുവാനാണ് യോഗം തീരുമാനിച്ചത്. കേരളത്തിലാകട്ടെ, ചെറുതും വലുതുമായ അച്ചടിശാലകളിലെ ജീവനക്കാർ പ്രസ് വർക്കേഴ്സ് യൂണിയനിലും ഇതര രാഷ്ട്രീയപ്പാർട്ടികളുടെ നിയന്ത്രണത്തിലുമായിരുന്നു സംഘടിച്ചിരുന്നത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് കേരളാടിസ്ഥാനത്തിൽ പത്രജീവനക്കാരെ ഒരു കൊടിക്കീഴിൽ ഏകീകരിക്കുന്നതിൽ അനന്തകൃഷ്ണൻ കഠിനാധ്വാനമാണ് ചെയ്തത്. ഇക്കാര്യത്തിൽ അനന്തകൃഷ്ണനും മാതൃഭൂമി നോൺ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയനും ചെയ്ത സേവനങ്ങളെ ഈ യോഗം പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. തുടർന്ന് ശ്രീ. എ. മാധവൻ കൺവീനറായി പതിനൊന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷെൻ്റ പ്രഥമ സംസ്ഥാന സമ്മേളനം ചേരുന്നത് 1965 ഏപ്രിൽ നാലിന് കോഴിക്കോട് ടൗൺഹാളിൽവച്ചാണ്. മാതൃഭൂമി ചീഫ് എഡിറ്ററായിരുന്ന കെ.പി. കേശവമേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരള കൗമുദി മാനേജിങ് എഡിറ്റർ കെ ബാലകൃഷ്ണനായിരുന്നു സമ്മേളനാധ്യക്ഷൻ. സമ്മേളന സ്വാഗതസംഘം ചെയർമാനായിരുന്ന ഇ.എസ്. ശങ്കർ സ്വാഗതവും എ. മാധവൻ റിപ്പോർട്ടും അവതരിപ്പിച്ചു. ബി. മാധവൻനായർ (തിരുവനന്തപുരം), ആർ. സുഗതൻ (ആലപ്പുഴ), കെ. കരുണാകരൻ (തൃശൂർ) എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിക്കോടിയെൻ്റ ‘ഹീറോ’ എന്ന നാടകവും ഇ. േപ്രമചന്ദ്രെൻ്റ (മാതൃഭൂമി) യോഗാഭ്യാസവുമുണ്ടായി.
ഇടക്കാലത്ത് സംഘടനാ പ്രവർത്തനം മന്ദീഭവിച്ചതിനെത്തുടർന്ന് എസ്. അനന്തകൃഷ്ണൻ മുൻകൈയെടുത്ത് 1967ൽ എറണാകുളം മദ്രാസ് കഫെയിൽ ഒരു യോഗം ചേരുകയുണ്ടായി. ഈ യോഗതീരുമാനപ്രകാരമാണ് സംഘടന എഴുതപ്പെട്ട ഒരു ഭരണഘടനയുടെ പിൻബലത്തോടെയുള്ള പ്രവർത്തനം തുടങ്ങിയത്. ഭരണഘടന തയ്യാറാക്കിയത് എസ് അനന്തകൃഷ്ണൻ, ടി. കുഞ്ഞിരാമൻ, കെ.വി. ഭാസ്കരൻ നായർ എന്നിവർ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയാണ്.
ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് കോൺഫെഡറേഷൻ രൂപവൽക്കരിക്കപ്പെടുന്നത്. കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റും ചേർന്ന് കേരളത്തിലെ പത്രമേഖലയിലെ മുഴുവൻ ജീവനക്കാരുടെയും ഒരു ഐക്യവേദിയായിരുന്നു ഇത്. എസ് അനന്തകൃഷ്ണൻ പ്രസിഡൻ്റും ദേശാഭിമാനിയിലെ മലപ്പുറം പി. മൂസ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച ഈ സംഘടന പിൽക്കാലത്ത് നിലച്ചുപോവുകയുണ്ടായത്. എങ്കിലും കേരള ഫെഡറേഷെൻ്റ ഒരു കാലത്തെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ ഈ സംഘടനയെക്കുറിച്ച് ഓർമ്മിക്കാതെ വയ്യ.
കേരള ഫെഡറേഷെൻ്റ പിന്നീടുള്ള കാലഘട്ടങ്ങളിൽ ശ്രീമാന്മാർ എസ്. അനന്തകൃഷ്ണൻ, കെ ചന്ദ്രൻ എന്നിവർ പ്രസിഡൻ്റുമാരായും ശ്രീമാന്മാർ വി.സി. കുര്യൻ, ടി. കുഞ്ഞിരാമൻ, കെ.വി. ഭാസ്കരൻനായർ, കെ. ബാലചന്ദ്രൻ, എൻ ശാർങ്ധരൻ എന്നിവർ ജനറൽ സെക്രട്ടറിമാരായും സംഘടനയെ നയിച്ചിരുന്നു. അനന്തകൃഷ്ണനുശേഷം 1998 വരെ ദീർഘകാലം കെ. ചന്ദ്രൻ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുകയുണ്ടായി.
പാരമ്പര്യത്തിൽനിന്നാണ് ഈർജം സ്വീകരിക്കുകയും വർത്തമാനകാലത്ത് ആ ശക്തിയെ ഈർജമാക്കിമാറ്റി പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ ഒരു സംഘടന കെട്ടുറപ്പുള്ളതായി മാറുന്നുള്ളൂ. അതുകൊണ്ടുതന്നെ ചരിത്രം നൽകുന്ന പാഠങ്ങളും സന്ദേശങ്ങളും എന്നും കൂടെക്കൊണ്ടുനടക്കേണ്ടത് പുതിയ തലമുറയിലെ പ്രവർത്തകരുടെ ഒഴിച്ചുകൂടാനാവാത്ത കർത്തവ്യമാണ്.

Leave a Reply

Your e-mail address will not be published. Required fields are marked *