പത്രലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് 1987 ജൂൺ ഒന്നിന് മാധ്യമം ദിനപ്പത്രം പിറവിയെടുക്കുന്നത്. വാർത്താമാധ്യമങ്ങളിലെ വഴിത്തിരിവെന്ന മാധ്യമത്തിന്റെ സന്ദേശം അക്ഷരാർഥത്തിൽ പുലരുന്നതായാണ്  പിന്നീടങ്ങോട്ട് കാണാൻ സാധിച്ചത്. മാധ്യമത്തെ മലയാളിയുടെ മനസ്സിൽ പ്രഥമപരിഗണനീയമാക്കിയെടുക്കുന്നതിൽ മാനേജ്മെൻറിൻ്റെയും, തൊഴിലാളികളുടെയും – അഭ്യുതയകാംഷികളുടെയും കൂട്ടായ നിരന്തര ശ്രമങ്ങള്‍ നടക്കുകയുണ്ടായി. തൊഴിലാളികളുടെയും മാനേജ്മെൻറിൻ്റെയും കൂട്ടായ്മയിലൂടെ നേടിയെടുക്കാൻ സാധിച്ച അംഗീകാരം പത്രലോകത്ത് ഒരു വിസ്മയം തന്നെയാണ്. മാധ്യമത്തിൻ്റെ വളർച്ചയിൽ ഒഴിച്ചുകുടാൻ പറ്റാത്ത ഒരു ഘടകമെന്ന നിലയിൽ തൊഴിലാളികൾക്കിടയിൽ ഐക്യവും അച്ചടക്കവും പ്രതിബദ്ധതയും അവകാശബോധവും ഉണ്ടാവണമെന്ന തിരിച്ചറിവാണ് മാധ്യമം എംപ്ലോയീസ് യൂനിയൻ പിറവിക്ക് കാരണമാവുന്നത്.

Read More

Whats New

You cannot escape the responsibility of tomorrow by evading it today

Abraham Lincoln